കോളിവുഡിലെ പ്രിയ നടി തൃഷ ഇപ്പോള്‍ വിവാദങ്ങളുടെ നടുവിലാണ്. വരുണ്‍ മനിയാനിയുമായുള്ള വിവാഹം മുടങ്ങിയ സംഭവമാണ് ഇപ്പോള്‍ ചൂടോടെ പലരും ചര്‍ച്ച ചെയ്യുന്നത്. കോളിവുഡിലും ആരാധകരുടെ ഇടയിലും തൃഷയെ പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. വരുണുമായി വിവാഹം മുടങ്ങാനുണ്ടായ സാഹചര്യം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പാപ്പരാസികള്‍ ഇപ്പോള്‍. വരുണിന്റെ പ്രശ്നം തീര്‍ന്നതോടെ പുതിയൊരു വിവാദത്തിന്റെ നടുവിലാണ് തൃഷ ഇപ്പോള്‍. കരാറൊപ്പിട്ട ചിമ്പു ചിത്രത്തില്‍ നിന്നും നടി പിന്മാറിയതാണ് പുതിയ ചര്‍ച്ച.
സെല്വരാഘവന് ചിമ്പു ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതിനെ വരുണ്‍ മനിയാനിയുമായുള്ള ബ്രേക്കപ്പുമായാണ് പലരും ബന്ധിപ്പിക്കുന്നത്. ചിമ്പുവിനെ നായകനാക്കി സെല്വരാഘവന് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തില്‍ തൃഷ നായികയായെത്തുന്നു എന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. തപ്സി പൊന്നൂസ് മറ്റൊരു നായിക വേഷത്തിലും എത്തും. ചിമ്പുവിനും സെല്‍വ രാഘവനുമൊപ്പം ജോലി ചെയ്യാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് തൃഷ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നു തൃഷ ചിത്രത്തില്‍ നിന്നും പിന്മാറിയെന്നാണ്.
ഡേറ്റ് ഇല്ലാത്തതുകൊണ്ടാണ് ചിത്രത്തില്‍ നിന്നും പിന്മാറിയതെന്നാണ് നടിയോട് അടുത്ത വൃത്തങ്ങള്‍ നല്കുന്ന വിശദീകരണം. അതേ സമയം സെല്‍വ രാഘവന് പ്രൊജക്ട് ഒഴിവാക്കിയ തൃഷ വേറെ രണ്ട് പുതിയ ചിത്രങ്ങള്‍ക്ക് കരാറൊപ്പിടുകയും ചെയ്തിട്ടുണ്ട്. കമല്‍ ഹസന് നായകനാകുന്ന പുതിയ ചിത്രവും, സുന്ദര്‍ സി സംവിധാനം ചെയ്യുന്ന അരണ് മനൈ 2 വിലും. അതുകൊണ്ട് തന്നെ ഡേറ്റിന്റെ വിഷയം വിശ്വസിനീയമല്ലെന്നാണ് പാപ്പരസികള്‍ പറയുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
Added by
Team Lyricstaal
WRITE A COMMENT
WRITE A COMMENT
No comments yet