നല്ലത് കണ്ടാല്‍ അഭിനന്ദിക്കാന്‍ മടിക്കാത്ത ആളാണ് ശശി തരൂര്‍. നരേന്ദ്ര മോഡിയെ അഭിനന്ദിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശം പോലും തരൂരിന് നേരിട്ടിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ വീണ്ടും തരൂര്‍ രംഗത്തെത്തി.പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ സ്വാഗതം ചെയ്താണ് ശശി തരൂര്‍ രംഗത്തെത്തിയത്.കുറച്ചു സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യരുതെന്നും സമ്മാനം നല്‍കുന്നതാണ് എല്ലാ കാലത്തും നിലനില്‍ക്കുന്നതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്തോ ഇസ്രേയല്‍ ബന്ധം ഉറപ്പിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പ്രധാനപങ്ക് വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധം മികച്ചതാണെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിനകത്ത് വച്ച് നടക്കുന്ന പരിപാടികളില്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നതിനായി പൂച്ചെണ്ട് നല്‍കേണ്ടകേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവ് പുറപ്പെടുവിപ്പിച്ചിരുന്നു. പകരം ഖാദിയില്‍ തീര്‍ത്ത ഷാളിനൊപ്പം ഒരു പൂവ് മാത്രമൊ പുസ്തകമോ നല്‍കിയാല്‍ മതിയെന്നായിരുന്നു ഉത്തരവ്.

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *