ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിതിന്റെ (തല) അടുത്ത ചിത്രം എത്തുന്നു. ചിത്രത്തിന്റെ പേരും ആദ്യലുക്കും ഇന്നലെ രാത്രിയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനും മലയാളിയുമായ ഗൗതം വാസുദേവ് മേനോനാണ് ചിത്രത്തിന്റെ സംവിധായകന്‍. അജിത്തും ഗൗതം മേനോനും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്.
ത്രിഷ, അനുഷ്‌ക ഷെട്ടി എന്നിവരാണ് സിനിമയില്‍ അജിത്തിന്റെ നായികമാര്‍. അരുണ്‍ വിജയ് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യലുക്ക് പുറത്ത് വന്നതോടെ ആവേശത്തിലാണ് ആരാധകരും സോഷ്യല്‍ മീഡിയയും. ചിത്രം ഉടന്‍ പുറത്തിറങ്ങുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *