തമിഴ് നടന്‍ ധനുഷ് സത്യം സത്യമായി പറഞ്ഞിരിക്കുകയാണ്. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നാണ് യുവ താരം ധനുഷ് വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാന്‍ എന്ന നടനെ ഞാന്‍ ബഹുമാനിക്കുന്നു, ആരാധിക്കുന്നുവെന്നും ധനുഷ് പറഞ്ഞു. സത്യത്തില്‍ ദൃശ്യത്തിന്റെ റീമേക്ക് അവകാശം ഞാന്‍ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഫിറ്റ് തനിക്കില്ലാത്തതുകൊണ്ടാണ് അത് വാങ്ങാതിരുന്നതെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു. അനേകന്‍’ എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി കൊച്ചിയില്‍ എത്തിയപ്പോഴാണ് ലാലേട്ടനോടുള്ള ആരാധന തുറന്ന് പറഞ്ഞത്.
‘ ദൃശ്യം എന്ന മലയാള ചിത്രം വളരെയധികം എനിക്ക് ഇഷ്ടപ്പെട്ടുവെന്നും ധനുഷ് പറഞ്ഞു. ബോളിവുഡില്‍ തന്റെ രണ്ടാമത്തെ ചിത്രമായ ഷമിതാഭില്‍ അമിതാഭ് ബച്ചനുമായി അഭിനയിക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമായി കാണുന്നു. വിസ്മയിപ്പിക്കുന്ന നടനാണ് ബച്ചന്‍. അദ്ദഹത്തേിന്റെ കൂടെ അഭിനയിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമാണെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു.
അനേകനില്‍ നാലു കഥാപാത്രങ്ങളെയാണ് അവതരിപ്പിക്കുന്നതെന്നും ഈ നാലു കഥാപാത്രങ്ങള്‍ തമ്മില്‍ പരസ്പരം ബന്ധിക്കുന്നതാണ് ചിത്രത്തി്‌ന്റെ സസ്‌പെന്‍സെന്നും ധനുഷ് പറഞ്ഞു. മലയാളിയായ ലെനയുടെ ആദ്യതമിഴ്ചിത്രം കൂടിയാണ് അനേകന്‍. 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *