തെന്നിന്ത്യയുടെ ഇളയദളപതി വിജയിയുടെ ഇത്തവണ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനം. അതേസമയം ആഘോഷങ്ങള്‍ ഒഴിവാക്കി ജന്മദിനത്തില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ജൂണ്‍ 22നാണ് വിജയിയുടെ ജന്മദിനം. എല്ലാ വര്‍ഷവും വിവിധ പരിപാടികളോടെയാണ് വിജയിയുടെ ജന്മദിനം ആരാധകര്‍ ആഘോഷിക്കുന്നത്. ഇപ്പോള്‍ ലണ്ടനില്‍ കുടുംബത്തിനൊപ്പം അവധിദിനങ്ങള്‍ ആഘോഷിച്ചു വരികയാണ് വിജയ്. അതിനാല്‍ ജന്മദിനത്തില്‍ വിജയ് ജന്മനാട്ടില്‍ ഉണ്ടാകില്ലെന്നും സൂചനകള്‍.
വിജയിയുടെ പുതിയ ചിത്രമായ പുലിയുടെ ടീസര്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിമ്പുദേവന്‍ സംവിധാനം ചെയ്യുന്ന പുലിയില്‍ ഉലകനായകന്റെ മകള്‍ ശ്രുതി ഹാസനാണ് നായിക. ചിക് സുന്ദരി ഹന്‍സികയും മുന്‍ ബോളിവുഡ് താരറാണി ശ്രീദേവിയും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്.
പുലിയ്ക്ക് ശേഷം വിജയ് നായകനാകുന്ന ചിത്രത്തില്‍ അച്ഛന്റെ വേഷം അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രാജാറാണി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം യുവ സംവിധായകന്‍ അറ്റ്‌ലി സംവിധാനം ചെയ്യുന്ന ‘വിജയ് 59’ എന്ന് താല്‍ക്കാലിക പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആണ് വിജയ് അച്ഛനാകുന്നത്.
ചിത്രത്തില്‍ വിജയ് ഒരു പൊലീസ് ഉദ്യോഗസ്ഥനായ അച്ഛനായിട്ടാണ് എത്തുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ജൂലൈ പകുതിയോടെ ചെന്നൈയില്‍ ആരംഭിക്കും. സാമന്തയും എമി ജാക്‌സണുമാണ് ചിത്രത്തിലെ നായികമാര്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *