അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് തലേന്ന് ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാന്‍ ധാരണയായിരുന്നു, എന്നാല്‍ ഒരു ഉന്നതല്‍ ഇടപെട്ട് അറസ്റ്റ് നീട്ടിവയ്ക്കുകയായിരുന്നു. അന്ന് അറസ്റ്റ് നടന്നാല്‍ അടുത്ത ദിവസം നടക്കുന്ന ജനറല്‍ബോഡി യോഗം അലംകോലമാവുകയും സംഘടന വലിയ പ്രതിസന്ധിയിലാകുമെന്നും എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അറിയാമായിരുന്നു.
ഇതേ തുടര്‍ന്ന് പ്രമുഖ താരം ഭരണചക്രം തിരിക്കുന്ന ഉന്നതരെ വിളിച്ച് അറസ്റ്റ് നീട്ടിവയ്ക്കണമെന്ന് മറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാന്‍ താല്‍പര്യമില്ലാത്ത നടന്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി സര്‍ക്കാരിലെ ഒരു ഉന്നതനെ വിളിച്ച് അറസ്റ്റ് നീട്ടിവയ്ക്കുകയായിരുന്നു. എക്‌സിക്യൂട്ടീവ് യോഗത്തിനായി താരങ്ങള്‍ ചേര്‍ന്ന് ഏതാനും മണിക്കൂറുകള്‍ക്കകം അറസ്റ്റ് നടന്നേക്കും എന്ന സൂചന ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് വിവരങ്ങള്‍ അറിയാന്‍ നടന്‍ സിദ്ധിഖിനെ ആലുവ പൊലീസ് ക്ലബിലേക്ക് പറഞ്ഞയച്ചത്.
പക്ഷെ, അദ്ദേഹത്തെ കയറ്റാന്‍ പൊലീസ് അനുവദിച്ചില്ല. എന്നാല്‍ തലസ്ഥാനത്ത് നിന്ന് ഇടപെടല്‍ ഉണ്ടായതോടെ തല്‍ക്കാലം ദിലീപിനെ പറഞ്ഞയക്കുകയായിരുന്നു. കൊച്ചി വിട്ട് പോകരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെ. ജനറല്‍ ബോഡി മീറ്റിംഗിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് മുകേഷും ഗണേഷും തട്ടിക്കയറിയപ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും മൗനം പാലിച്ചതിന്റെ രഹസ്യം എന്തായിരുന്നെന്ന് ഇപ്പോള്‍ പല താരങ്ങള്‍ക്കും മനസിലായി.
ജനറല്‍ബോഡി യോഗത്തിന്റെ അടുത്ത ദിവസം അമ്മയില്‍ അംഗമായ ഒരു എം.എല്‍.എയും സി.പി.എമ്മിലെ ഒരു പ്രമുഖനേതാവിന്റെ മകനും കൂടി പാര്‍ട്ടി പി.ബി അംഗമായ നേതാവിനെ കണ്ട് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ട് പോയെന്നും മുഖ്യമന്ത്രി ഒന്നിനും വഴങ്ങില്ലെന്നും അദ്ദേഹം എം.എല്‍.എയെ ധരിപ്പിച്ചു.

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *