ഈ കാരണത്താലാണ് വിവാഹിതരായ പ്രഭുദേവയും നയന്‍താരയും വേര്‍പിരിഞ്ഞത്

ഈ ഫോട്ടോക്കു പിന്നില്‍ വലിയൊരു സംഭവകഥയുണ്ട്. കോളിവുഡിനെ പിടിച്ചുലച്ച വിവാദത്തിന്റെ പൂര്‍ണ്ണതയാണിത്. ഒട്ടേറെ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും. പ്രഭുദേവയുമായുള്ള വിവാഹത്തിനുവേണ്ടി സിനിമവരെ ഉപേക്ഷിച്ചതാണ് നയന്‍താര. എന്നാല്‍ പിന്നീടുകേട്ടു ഇരുവരും വേര്‍പിരിഞ്ഞു എന്ന്. എന്നാല്‍ ഇതിനു പിന്നിലെ കാരണം എന്താണെന്നു മാത്രം ആര്‍ക്കും അറിയില്ല. ഇരുവരും വിവാഹിതരായിരുന്നില്ല അതിനു മുമ്പേ വേര്‍പിരിഞ്ഞു എന്നാണു പലരും പറഞ്ഞിരുന്നത്. എന്നാല്‍ അതീവ രഹസ്യമായ ചടങ്ങില്‍ വെച്ച് ഇരുവരും വിവാഹം കഴിച്ചിരുന്നു എന്നും പിന്നീടു വേര്‍പിരിയുകയായിരുന്നു എന്നും വാര്‍ത്തകള്‍. വില്ല്് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് […]

ഇനിയും കൂടുതൽ വമ്പൻ താരങ്ങൾ കുടുങ്ങുമെന്ന് സൂചന നൽകി പൾസർ സുനി

പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി. പള്‍സര്‍ സുനിയെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയപ്പോൾ കഥ പകുതി മാത്രമേ ആയിട്ടുള്ളൂവെന്ന് സുനി മാധ്യമങ്ങളോട് പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ അഡ്വ.ആളൂര്‍ പറഞ്ഞു. അതേസമയം നിസഹകരിച്ച ദിലീപിനെ ചോദ്യം ചെയ്യലില്‍ പൊലീസ് കുടുക്കി. സുനിയോട് നടിയുടെ നഗ്നദൃശ്യങ്ങള്‍ ദിലീപ് ആവശ്യപ്പെട്ടു എന്ന നിഗമനത്തിലെത്താന്‍ കഴിയുന്ന മറുപടികള്‍ പൊലീസിന് ലഭിച്ചെന്നാണ് വിവരം. സുനിക്ക് പണം വാഗ്ദാനം ചെയ്തെങ്കിലും ബലപ്രയോഗം നടത്തുമെന്ന് കരുതിയില്ല എന്നായിരുന്നു നിലപാട്. നടിയുമായി ഉറ്റബന്ധത്തിലാണെന്ന് […]

നല്ലത് കണ്ടാല്‍ അഭിനന്ദിക്കാന്‍ എന്തിന് മടിക്കണം

നല്ലത് കണ്ടാല്‍ അഭിനന്ദിക്കാന്‍ മടിക്കാത്ത ആളാണ് ശശി തരൂര്‍. നരേന്ദ്ര മോഡിയെ അഭിനന്ദിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസിന്റെ വിമര്‍ശം പോലും തരൂരിന് നേരിട്ടിരുന്നു. എന്നാല്‍ അതൊന്നും വകവയ്ക്കാതെ വീണ്ടും തരൂര്‍ രംഗത്തെത്തി.പ്രധാനമന്ത്രിയെ പൂച്ചെണ്ട് നല്‍കി സ്വീകരിക്കേണ്ടെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിനെ സ്വാഗതം ചെയ്താണ് ശശി തരൂര്‍ രംഗത്തെത്തിയത്.കുറച്ചു സമയത്തെ സംതൃപ്തിക്കായി പുഷ്പങ്ങളെ കൂട്ടക്കൊല ചെയ്യരുതെന്നും സമ്മാനം നല്‍കുന്നതാണ് എല്ലാ കാലത്തും നിലനില്‍ക്കുന്നതെന്നും തരൂര്‍ ട്വിറ്ററില്‍ കുറിച്ചു. ഇന്തോ ഇസ്രേയല്‍ ബന്ധം ഉറപ്പിക്കുന്നതില്‍ യുപിഎ സര്‍ക്കാര്‍ പ്രധാനപങ്ക് വഹിച്ചുവെന്നും […]

മലയാളത്തിന്റെ മാണിക്യത്തെയും ദിലീപ് വെറുതെ വിടുന്നില്ല; എല്ലാത്തിനും കാരണം അദ്ദേഹമാണത്രേ!

ഒടുവില്‍ മലയാളത്തിന്റെ മാണിക്യമായ ആ നടനെയും ദിലീപ് വെറുതെ വിടുന്നില്ല. എല്ലാത്തിനും കാരണം ആ നടനാണെന്നാണ് ജയിലിലെത്തുന്ന സുഹൃത്തുക്കളോട് ദിലീപ് പറയുന്നത്.തനിക്കെതിരെ ഗൂഢാലോചനയുണ്ടെന്ന് ദിലീപ് പറയുന്നത് മലയാള സിനിമയിലെ ഒരു പ്രമുഖ നടനെ ഉദ്ദേശിച്ച്. വെറും നടനല്ല, വലിയൊരു നടന്‍.മലയാള സിനിമയില്‍ ആരും തന്നെ വലിയ നടനോട് ഏറ്റുമുട്ടാന്‍ പോകാറില്ല. കാരണം അദ്ദേഹമാണ് സിനിമ ഭരിക്കുന്നത്. നിര്‍മ്മാതാവും വിതരണക്കാരനുമാണ്. മിനിറ്റിന് കോടികള്‍ വിലയുണ്ട് അദ്ദേഹത്തിന്.യഥാര്‍ത്ഥത്തില്‍ വലിയ നടനെ പോലെയാകാനായിരുന്നു ദിലീപിന്റെ ആദ്യ ശ്രമം. അതിനാണ് സിനിമാ നിര്‍മ്മാണവും […]

കോടികള്‍ നല്‍കിയിട്ടും അവരുടെ കണ്ണുകള്‍ നിറഞ്ഞില്ല; ഒടുവില്‍ അവള്‍ക്ക് നല്‍കേണ്ടി വന്നത് സ്വന്തം ജീവന്‍

ഓമനിച്ചു താലോലിച്ചു വളര്‍ത്തിയ മകളുടെ മൃതദേഹം അവസാനമായി കണ്ട സമയം ആ മാതാപിതാക്കള്‍ അവളുടെ കല്യാണം നടത്തുവാന്‍ തീരുമാനം എടുത്ത നിമിഷത്തെ മനസുകൊണ്ട് ശപിച്ചിരിക്കാം. കാരണം വിവാഹദിനം വര്‍ണ്ണങ്ങള്‍ വാരി വിതറി ഏറെ സന്തോഷത്തോടെ അതിലേറെ സ്വപ്നങ്ങളോടെ ജനിച്ചു വളര്‍ന്ന വീടിന്റെ പടിയിറങ്ങി പോയ മകളുടെ ചേതനയറ്റ ശരീരം തൂവെള്ള തുണിയില്‍ പൊതിഞ്ഞ നിലയില്‍ തിരികെ വീട്ടിലേയ്ക്ക് കൊണ്ടു വന്നപ്പോള്‍ അവര്‍ തങ്ങളെ തന്നെ ശപിച്ചിരിക്കാം.കഴിഞ്ഞ തിങ്കളാഴ്ച വൈകുന്നേരമാണ് തിരുവനന്തപുരം വെമ്പായം ഗാന്ധിനഗര്‍ ജാസ്മിന്‍ മന്‍സിലില്‍ റോഷന്റെ […]

കൂടുതല്‍ പ്രതികളുണ്ടോയെന്ന് ആലുവയിലുള്ള ‘വിഐപി’ പറയട്ടെയെന്ന് പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസില്‍ കൂടുതല്‍ പ്രതികളുണ്ടോ എന്ന് ആലുവ ജയിലില്‍ കിടക്കുന്ന വിഐപി പറയട്ടേയെന്ന് പള്‍സര്‍ സുനി. കോടതിയില്‍ നിന്ന് ഇറങ്ങുമ്പോഴാണ് പള്‍സര്‍ സുനിയുടെ പ്രതികരണം. അതേസയം പൾസർ സുനിയുടെ റിമാൻഡ് കാലാവധി നീട്ടി. അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയാണ് ഓഗസ്റ്റ് ഒന്നുവരെ റിമാൻഡ് നീട്ടിയത്. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും. സുനിയുടെ ജാമ്യാപേക്ഷയിൽ ബുധനാഴ്ച പ്രോസിക്യൂഷൻ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. അങ്കമാലി കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ടുപോകുന്നതിനിടെ സുനിൽ മാധ്യമങ്ങളോട് സംസാരിക്കാൻ ശ്രമിച്ചിരുന്നു. […]

ഡി സിനിമാസ് പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്ന് കലക്ടറുടെ റിപ്പോര്‍ട്ട്

ചാലക്കുടിയില്‍ ദിലീപന്റെ ഡി സിനിമാസ് തിയറ്റര്‍ സമുച്ചയം പുറമ്പോക്ക് ഭൂമി കയ്യേറി നിര്‍മിച്ചതാണെന്നു തൃശൂര്‍ ജില്ലാ കലക്ടര്‍ റവന്യൂ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിശദമായി പരിശോധിച്ചശേഷം നടപടിയെടുക്കുമെന്നും മന്ത്രി ഇ. ചന്ദ്രശേഖരന്‍ അറിയിച്ചു. സര്‍ക്കാര്‍ ഭൂമി കയ്യേറിയാണു മള്‍ട്ടിപ്ലക്‌സ് നിര്‍മിച്ചതെന്നാണ് ആരോപണം. ഇതു പരിശോധിക്കാന്‍ കലക്ടര്‍ ഡോ. എ. കൗശികനെ റവന്യൂ വകുപ്പ് ചുമതലപ്പെടുത്തിയിരുന്നു.1956 മുതലുള്ള രേഖകള്‍ പരിശോധിച്ചാണ് കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയത്. രാജഭൂമിയായിരുന്ന സ്ഥലം പിന്നീടു സര്‍ക്കാര്‍ ഭൂമിയായി നിജപ്പെടുത്തിയതാണ്. ഇതില്‍ ദേശീയപാതയ്ക്കു കുറച്ചു ഭൂമി […]

പ്രവാസികളുടെ ആശങ്കകള്‍ ഒഴിയുന്നില്ല; ദുരൂഹത മായാതെ മലയാളികളുടെ അസ്വാഭാവിക മരണങ്ങള്‍

ഗള്‍ഫ് മേഖലയില്‍ മലയാളി യുവതികള്‍ അടിക്കടി മരണപ്പെടുന്നതില്‍ പ്രവാസലോകത്ത് ഞെട്ടല്‍. ഒമാനില്‍ ചിക്കു റോബര്‍ട്ട് കൊല്ലപ്പെട്ടതിനു പിന്നാലെ ഗള്‍ഫ് മേഖലയില്‍ ഇതുവരെ ഏഴു പെണ്‍കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇതില്‍ പല കേസുകളിലും പ്രതികളെ പിടികൂടാന്‍ പോലും പോലീസിനായില്ല. കൊല്ലപ്പെട്ടവരുടെ ലിസ്റ്റിലെ അവസാനം ചങ്ങനാശേരി സ്വദേശിനി ശാന്തി തോമസിന്റേതാണ് (29). ശാന്തിയെ വാസസ്ഥലത്ത് മരിച്ചനിലയില്‍ കാണപ്പെടുകയായിരുന്നു. മരണത്തില്‍ ആരോപണത്തിന്റെ മുന നീളുന്നത് ഭര്‍ത്താവ് ആന്റണി ജോസിലേക്കാണ്. ഭര്‍ത്താവില്‍ നിന്ന് ശാന്തിയ്ക്ക് കടുത്ത പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. […]

നടി ആക്രമിക്കപ്പെട്ട കേസില്‍ ആദ്യമായി ദിലീഷ് പോത്തന്‍ പ്രതികരിക്കുന്നു

വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ലെന്ന് യുവ മലയാളം സംവിധായകന്‍ ദിലീഷ് പോത്തന്‍. ഒരു സ്വകാര്യ വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരസംഘടനയായ അമ്മയുടെ പ്രവര്‍ത്തനങ്ങള്‍ എത്രത്തോളം ജനാധിപത്യപരമാണെന്ന ചോദ്യത്തിന് ദിലീഷ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.സംഘടനയും മനുഷ്യരുടെ കൂട്ടായ്മയും ആവശ്യമാണ്, അത് പരസ്പരം വളര്‍ച്ചയുണ്ടാക്കുന്ന തരത്തിലായിരിക്കണം. പേടിയോടെ കാണേണ്ട ഒന്നായി അത് മാറരുത്. വിലക്കാന്‍ വേണ്ടി മാത്രമായി ഒരു സംഘടന ആവശ്യമില്ല.ഒരാളുടെ ആശയത്തെ നമുക്ക് എതിര്‍ക്കാം. പക്ഷേ നിന്റെ ആശയത്തെ ഞാന്‍ വാഴിക്കില്ലെന്ന് പറയുന്നത് ശരിയല്ല. അത്തരം നടപടികളില്‍ […]

അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗിന് തലേന്ന് ദിലീപിന്റെ അറസ്റ്റ് ഉന്നതന്‍ ഒഴിവാക്കി

അമ്മയുടെ ജനറല്‍ ബോഡി യോഗത്തിന് തലേന്ന് ആലുവ പൊലീസ് ക്ലബില്‍ ദിലീപിനെ 13 മണിക്കൂര്‍ ചോദ്യം ചെയ്ത ശേഷം അറസ്റ്റ് ചെയ്യാന്‍ ധാരണയായിരുന്നു, എന്നാല്‍ ഒരു ഉന്നതല്‍ ഇടപെട്ട് അറസ്റ്റ് നീട്ടിവയ്ക്കുകയായിരുന്നു. അന്ന് അറസ്റ്റ് നടന്നാല്‍ അടുത്ത ദിവസം നടക്കുന്ന ജനറല്‍ബോഡി യോഗം അലംകോലമാവുകയും സംഘടന വലിയ പ്രതിസന്ധിയിലാകുമെന്നും എക്‌സിക്യൂട്ടീവില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അറിയാമായിരുന്നു. ഇതേ തുടര്‍ന്ന് പ്രമുഖ താരം ഭരണചക്രം തിരിക്കുന്ന ഉന്നതരെ വിളിച്ച് അറസ്റ്റ് നീട്ടിവയ്ക്കണമെന്ന് മറ്റ് താരങ്ങള്‍ ആവശ്യപ്പെട്ടു. ഇത്തരം കാര്യങ്ങളിലൊന്നും ഇടപെടാന്‍ […]