വിക്രം അത്ഭുതമെന്ന് നിത്യ മെനോന്‍. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത എന്നെ ഞെട്ടിച്ചിട്ടുണ്ട്.
ഓ.കെ കണ്‍മണി, കാഞ്ചന2 എന്നീ ചിത്രങ്ങളുടെ വിജയത്തിന്റെ സന്തോഷത്തിലാണ് നടി നിത്യ മേനന്‍. തെന്നിന്ത്യന്‍ താരം വിക്രമിന്റെ കൂടെ അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. അടുത്തിടെ ഒരു അഭിമുഖത്തിനിടെയാണ് നിത്യ ഇക്കാര്യം പറഞ്ഞത്. തന്റെ പ്രൊഫഷനോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന വ്യക്തിയാണ് വിക്രമെന്നും അദ്ദേഹമാണ് തന്റെ ഇഷ്ടപ്പെട്ട നടനെന്നും നിത്യ പറഞ്ഞു.
അടുത്തതായി രുദ്രമ്മാദേവി എന്ന ചരിത്രവുമായി ബന്ധമുള്ള ചിത്രത്തില്‍ രാജ്ഞിയുടെ വേഷമാണ് നിത്യ അവതരിപ്പിക്കുന്നത്. അനുഷ്‌ക, അല്ലു അര്‍ജ്ജുന്‍, റാണാ ദഗ്ഗുപതി, കാതറീന്‍ ട്രീസ എന്നിവരാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം സെപ്തംബര്‍ നാലിന് റിലീസ് ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.