ആക്ഷന്‍ റോളുകളില്‍ തരംഗം സൃഷ്ടിക്കുന്ന തമിഴകത്തെ സൂപ്പര്‍ താരം ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം ‘പുലി’യുടെ ഷൂട്ടിങ് വിജയകരമായി മുന്നേറുന്നു. ചിമ്പു ദേവന്‍ സംവിധാനം ചെയ്യുന് ചിത്രം താരത്തിന്റെ ജന്മദിനമായ ജൂന്‍ 22ന് തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.
വിജയ്‌യുടെ വ്യത്യസ്തമായ മൂന്ന് റോളുകളാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ വേഷത്തില്‍ ഒരു ‘കമാന്‍ഡറുടെ’ രൂപമാണെങ്കില്‍ ഈ വേഷവുമായി ഒരു വിധത്തിലും സാമ്യമില്ലാത്ത ‘കാര്‍ട്ടൂണിസ്റ്റിന്റെ’ വേഷമാണ് രണ്ടാമത്തേത്. എന്നാല്‍ മൂന്നാമത്തെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. ആരാധകര്‍ കാത്തിരിക്കുന്ന സസ്‌പെന്‍സ് ഒളിപ്പിച്ചിരിക്കുന്നത് മുന്നാമത്തെ വേഷത്തിലായിരിക്കുമെന്നാണ് സൂചന.
‘കത്തി’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് വേഷമിടുന്ന ‘പുലി’ പ്രണയം ആക്ഷനും കോര്‍ത്തിണക്കിയാണ് തിരശീലയിലെത്തുന്നത്. കത്തിയില്‍ താരം ‘രണ്ടു’ വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് ആവേശമായെങ്കില്‍ പുലിയില്‍ ‘മൂന്നു’ വേഷത്തിലെത്തി ആരാധകരെ അത്ഭുതപ്പെടുത്താനാണ് വിജയ്‌യുടെ തീരുമാനം.
മുമ്പ് ഒരിക്കല്‍ പോലും താന്‍ ചെയ്യാത്ത വേഷമായിരിക്കും ചിത്രത്തിലെ മൂന്നാമത്തെ വേഷമെന്ന് വിജയ് വെളിപ്പെടുത്തിയത് ആരാധകരുടെ പ്രതീക്ഷ വാനോളം ഉയര്‍ത്തുന്നു. പുലിയുടെ പ്രമോഷനല്‍ പ്രോഗ്രാമുകള്‍ മുന്നേറുന്നതും ഈ മൂന്നാമത്തെ വേഷത്തിന്റെ ചുവടുപിടിച്ചാണെന്നതും ശ്രദ്ധേയമാണ്. എന്താണെങ്കിലും കത്തിയിലൂടെ തിളങ്ങി നില്‍ക്കുന്ന വിജയ് പുലിയിലൂടെ ഒരു വിരുന്നുതന്നെ ഒരുക്കുമെന്ന പ്രതീക്ഷയിലാണ് ലോകമെമ്പാടുമുള്ള ആരാധകവൃത്തം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.