തെന്നിന്ത്യന്‍ താരറാണി തൃഷയ്ക്ക് ഒരു ആഗ്രഹമുണ്ട്. ഗ്ലാമറസ് താരം നയന്‍താരയുടെ കൂടെ അഭിനയിക്കണം എന്നാണ് തൃഷയുടെ ആഗ്രഹം. നയന്‍സും താനും വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണെന്നാണ് തൃഷ പറയുന്നത്. എന്നാല്‍ ഇതുവരെ ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. തന്റെ ആഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഈ ഒരു ആഗ്രഹവും കൂടിയുണ്ടെന്നാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്.
മങ്കാത്ത എന്ന ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭുവുവിന് തന്നെയും നയന്‍സിനേയും നായികമാരാക്കി ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വൈകാതെ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃഷ പറഞ്ഞു. ഇതിനിടയില്‍ തൃഷ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന വാര്‍ത്ത പ്രചരിച്ചിരുന്നു. എന്നാല്‍ ആ ആരോപണത്തെ തൃഷ തള്ളി.
രാഷ്ട്രീയത്തെപ്പറ്റി തനിക്ക് ഒന്നും അറിയില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ താന്‍ രാഷ്ട്രീയത്തിലേക്കൊന്നുമില്ലെന്നാണ് താരം പറയുന്നത്. വിവാഹം മുടങ്ങിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ അതിനെപ്പറ്റി സംസാരിക്കാന്‍ തൃഷ തയ്യാറായില്ല.
അതൊരു അവസാനിച്ച കഥയാണെന്നും അതേപ്പറ്റി സംസാരിക്കാന്‍ താല്‍പര്യമില്ലെന്നും തൃഷ പറഞ്ഞു. ജയംരവി നായകനാകുന്ന സകലകലാവല്ലഭന്‍ എന്ന ചിത്രമാണ് തൃഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.