വിക്രം നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘ഐ’യുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. പിക്ചര്‍ഹൗസ് മീഡിയ എന്ന കമ്പനി നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധിയുണ്ടായത്. രാജ്യത്തിനകത്തെയും വിദേശത്തെയും റിലീസിങ്ങുകള്‍ കോടതി തടഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ വിതരണക്കാരായ ഓസ്‌കാര്‍ ഫിലിംസ് പരസ്യസാമ്പത്തിക കരാര്‍ ധാരണകള്‍ നിറവേറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിക്ചര്‍ മീഡിയ ഹര്‍ജി നല്‍കിയത്.
ഹിറ്റ് മേക്കര്‍ ശങ്കര്‍ സംവിധാനം ചെയ്ത ‘ഐ’ ഈ മാസം 15നാണ് തിയേറ്ററുകളില്‍ എത്താനിരുന്നത്. ഇന്ത്യന്‍ സിനിമയിലെ മറ്റൊരു ഇതിഹാസമാകുമെന്ന് പ്രതീക്ഷിക്കുന്ന ‘ഐ’ പൊങ്കലിന് 5000 തിയേറ്ററുകളില്‍ റിലീസ് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേരളത്തില്‍ 225 തിയേറ്ററുകളിലാണ് ‘ഐ’ എത്താനിരുന്നത്. ബ്രിട്ടീഷ് മോഡല്‍ എമി ജാക്‌സണ്‍ നായികയായ ചിത്രത്തില്‍ മലയാളി താരം സുരേഷ് ഗോപിയും ഒരു പ്രധാന വേഷം ചെയ്തിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക
https://www.facebook.com/Malayalivartha
 


Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *