ആരാധകര്‍ കാത്തിരിക്കുന്ന ഇളയ ദളപതി ചിത്രം കത്തിയുടെ റിലീസിംഗ് അനിശ്ചിതത്വത്തിലെന്ന് സൂചന. ചിത്രം നാളെ റിലീസിംഗിനിരിക്കെ തമിഴ്നാട്ടില്‍ തിയേറ്ററുകള്‍ക്കു നേരേ ആക്രമണം. ചിത്രത്തിന്റെ നിര്‍മ്മാതാവിന് ശ്രീലങ്കന്‍ പ്രസിഡന്റുമായി ബന്ധമുണ്ടെന്ന പേരിലാണ് തമിഴ്സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തിനെതിരെ തമിഴ് അനുകൂല സംഘടനകള്‍ നിലപാട് ശക്തമാക്കിയതോടെ പ്രദര്‍ശനവും ഭീഷണി നിഴലിലായി. ചെന്നൈയിലെ പ്രമുഖ മള്‍ട്ടി പ്ലക്സുകളിലൊന്നായ സത്യം സിനിമാസ് കത്തിയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് തമിഴ് സംഘടനാ പ്രവര്‍ത്തകര്‍ എറിഞ്ഞു തകര്‍ത്തു. ഗ്ലാസ് പാനലുകള്‍ തകര്‍ത്ത അക്രമിസംഘം മള്ട്ടിപ്ലക്സിനുളളിലേക്ക് […]
‘ തല ‘യുടെ അടുത്ത ചിത്രം യെന്നൈ അറിന്താല്‍
ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് അജിതിന്റെ (തല) അടുത്ത ചിത്രം എത്തുന്നു. ചിത്രത്തിന്റെ പേരും ആദ്യലുക്കും ഇന്നലെ രാത്രിയോടെയാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്. സൂപ്പര്‍ ഹിറ്റ് സിനിമകളുടെ സംവിധായകനും മലയാളിയുമായ ഗൗതം വാസുദേവ് മേനോനാണ് ചിത്രത്തിന്റെ സംവിധായകന്. അജിത്തും ഗൗതം മേനോനും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. ത്രിഷ, അനുഷ്ക ഷെട്ടി എന്നിവരാണ് സിനിമയില്‍ അജിത്തിന്റെ നായികമാര്‍. അരുണ്‍ വിജയ് ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ഹാരിസ് ജയരാജാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യലുക്ക് പുറത്ത് വന്നതോടെ […]
ഐ’യുടെ പ്രദര്‍ശനം തടഞ്ഞു
വിക്രം നായകനായ ബ്രഹ്മാണ്ഡ ചിത്രം ‘ഐ’യുടെ പ്രദര്‍ശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു. ഈ മാസം 30 വരെ ചിത്രം റിലീസ് ചെയ്യരുതെന്നാണ് ഉത്തരവ്. പിക്ചര്‍ഹൗസ് മീഡിയ എന്ന കമ്പനി നല്കിയ ഹര്‍ജിയിലാണ് കോടതി വിധിയുണ്ടായത്. രാജ്യത്തിനകത്തെയും വിദേശത്തെയും റിലീസിങ്ങുകള്‍ കോടതി തടഞ്ഞിട്ടുണ്ട്. ചിത്രത്തിന്റെ വിതരണക്കാരായ ഓസ്കാര്‍ ഫിലിംസ് പരസ്യസാമ്പത്തിക കരാര്‍ ധാരണകള്‍ നിറവേറ്റിയിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പിക്ചര്‍ മീഡിയ ഹര്‍ജി നല്‍കിയത്. ഹിറ്റ് മേക്കര്‍ ശങ്കര്‍ സംവിധാനം ചെയ്ത ‘ഐ’ ഈ മാസം 15നാണ് തിയേറ്ററുകളില്‍ എത്താനിരുന്നത്. […]
‘ഞാന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്ന് നടന് ധനുഷ്
തമിഴ് നടന് ധനുഷ് സത്യം സത്യമായി പറഞ്ഞിരിക്കുകയാണ്. താന്‍ മോഹന്‍ലാലിന്റെ കടുത്ത ആരാധകനാണെന്നാണ് യുവ താരം ധനുഷ് വ്യക്തമാക്കിയിരിക്കുന്നത്. മോഹന്‍ലാന്‍ എന്ന നടനെ ഞാന്‍ ബഹുമാനിക്കുന്നു, ആരാധിക്കുന്നുവെന്നും ധനുഷ് പറഞ്ഞു. സത്യത്തില്‍ ദൃശ്യത്തിന്റെ റീമേക്ക് അവകാശം ഞാന്‍ സ്വന്തമാക്കാന്‍ ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ആ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള ഫിറ്റ് തനിക്കില്ലാത്തതുകൊണ്ടാണ് അത് വാങ്ങാതിരുന്നതെന്നും ധനുഷ് കൂട്ടിച്ചേര്‍ത്തു. അനേകന്‍’ എന്ന ചിത്രത്തിന്റെ പ്രചരണത്തിനായി കൊച്ചിയില്‍ എത്തിയപ്പോഴാണ് ലാലേട്ടനോടുള്ള ആരാധന തുറന്ന് പറഞ്ഞത്. ‘ ദൃശ്യം എന്ന മലയാള ചിത്രം വളരെയധികം […]
മൂന്ന് അവതാരങ്ങളുമായി വേട്ടയ്ക്ക് ‘പുലി’ എത്തുന്നു
ആക്ഷന്‍ റോളുകളില്‍ തരംഗം സൃഷ്ടിക്കുന്ന തമിഴകത്തെ സൂപ്പര്‍ താരം ഇളയ ദളപതി വിജയിയുടെ പുതിയ ചിത്രം ‘പുലി’യുടെ ഷൂട്ടിങ് വിജയകരമായി മുന്നേറുന്നു. ചിമ്പു ദേവന് സംവിധാനം ചെയ്യുന് ചിത്രം താരത്തിന്റെ ജന്മദിനമായ ജൂന്‍ 22ന് തിയേറ്ററുകളില്‍ എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം. വിജയ്യുടെ വ്യത്യസ്തമായ മൂന്ന് റോളുകളാണ് ചിത്രത്തിലെ ഏറ്റവും വലിയ പ്രത്യേകത. ആദ്യ വേഷത്തില്‍ ഒരു ‘കമാന്‍ഡറുടെ’ രൂപമാണെങ്കില്‍ ഈ വേഷവുമായി ഒരു വിധത്തിലും സാമ്യമില്ലാത്ത ‘കാര്‍ട്ടൂണിസ്റ്റിന്റെ’ വേഷമാണ് രണ്ടാമത്തേത്. എന്നാല്‍ മൂന്നാമത്തെ വേഷത്തെക്കുറിച്ച് വെളിപ്പെടുത്തിയിട്ടില്ല. […]
വിവാദങ്ങളുടെ നടുവില്‍ തൃഷ, ചിമ്പുവിന്റെ ചിത്രത്തില്‍ നിന്നും തൃഷ പിന്മാറി
കോളിവുഡിലെ പ്രിയ നടി തൃഷ ഇപ്പോള്‍ വിവാദങ്ങളുടെ നടുവിലാണ്. വരുണ്‍ മനിയാനിയുമായുള്ള വിവാഹം മുടങ്ങിയ സംഭവമാണ് ഇപ്പോള്‍ ചൂടോടെ പലരും ചര്‍ച്ച ചെയ്യുന്നത്. കോളിവുഡിലും ആരാധകരുടെ ഇടയിലും തൃഷയെ പറ്റിയുള്ള വാര്‍ത്തകള്‍ അവസാനിക്കുന്നില്ല. വരുണുമായി വിവാഹം മുടങ്ങാനുണ്ടായ സാഹചര്യം കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് പാപ്പരാസികള്‍ ഇപ്പോള്‍. വരുണിന്റെ പ്രശ്നം തീര്‍ന്നതോടെ പുതിയൊരു വിവാദത്തിന്റെ നടുവിലാണ് തൃഷ ഇപ്പോള്‍. കരാറൊപ്പിട്ട ചിമ്പു ചിത്രത്തില്‍ നിന്നും നടി പിന്മാറിയതാണ് പുതിയ ചര്‍ച്ച. സെല്വരാഘവന് ചിമ്പു ചിത്രത്തില്‍ നിന്നും തൃഷ പിന്മാറിയതിനെ […]
‘ഇന്ത്യന്‍; രണ്ടാം ഭാഗം ആലോചനയില്‍
ഇന്ത്യന്‍ രണ്ടാം ഭാഗം ഒരുക്കാന്‍ അണിയറയില്‍ സജീവ നീക്കങ്ങള്‍. ഷങ്കര്‍-കമല്ഹാസന് ടീമിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ ഇന്ത്യന്റെ രണ്ടാം ഭാഗം ആലോചനയില്‍. നിര്‍മ്മാതാവ് എ.എം രത്നമാണ് ഇത് സംബന്ധിച്ച സൂചന നല്‍കിയത്. സംവിധായകന് ഷങ്കറുമായി രണ്ടാം ഭാഗം എടുക്കുന്നതിനെക്കുറിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. എന്തിരന്റെ രണ്ടാം ഭാഗത്തിന്റെ തിരക്കിലാണ് ഷങ്കര്‍. ഉടനെ ഏതായാലും പ്രോജക്ട് നടക്കാന്‍ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കെതിരെ ഇന്ത്യനില്‍ കമല്‍ഹാസന്റെ ഒറ്റയാള്‍ പോരാട്ടം ബോക്സ് ഓഫീസില്‍ വന്‍ വിജയം നേടിയ ചിത്രമായിരുന്നു. […]
ജന്മദിനം ആഘോഷിക്കാനില്ലെന്ന് വിജയ്, നിരാശരായി ആരോധകര്‍
തെന്നിന്ത്യയുടെ ഇളയദളപതി വിജയിയുടെ ഇത്തവണ ജന്മദിനം ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനം. അതേസമയം ആഘോഷങ്ങള്‍ ഒഴിവാക്കി ജന്മദിനത്തില് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജൂണ്‍ 22നാണ് വിജയിയുടെ ജന്മദിനം. എല്ലാ വര്‍ഷവും വിവിധ പരിപാടികളോടെയാണ് വിജയിയുടെ ജന്മദിനം ആരാധകര്‍ ആഘോഷിക്കുന്നത്. ഇപ്പോള്‍ ലണ്ടനില്‍ കുടുംബത്തിനൊപ്പം അവധിദിനങ്ങള്‍ ആഘോഷിച്ചു വരികയാണ് വിജയ്. അതിനാല്‍ ജന്മദിനത്തില് വിജയ് ജന്മനാട്ടില് ഉണ്ടാകില്ലെന്നും സൂചനകള്‍. വിജയിയുടെ പുതിയ ചിത്രമായ പുലിയുടെ ടീസര്‍ അദ്ദേഹത്തിന്റെ ജന്മദിനത്തിലെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിമ്പുദേവന് […]
നയന്‍സിനൊപ്പം അഭിനയിക്കണമെന്നുണ്ടെന്ന് തൃഷ
തെന്നിന്ത്യന്‍ താരറാണി തൃഷയ്ക്ക് ഒരു ആഗ്രഹമുണ്ട്. ഗ്ലാമറസ് താരം നയന്‍താരയുടെ കൂടെ അഭിനയിക്കണം എന്നാണ് തൃഷയുടെ ആഗ്രഹം. നയന്‍സും താനും വര്‍ഷങ്ങളായി നല്ല സുഹൃത്തുക്കളാണെന്നാണ് തൃഷ പറയുന്നത്. എന്നാല്‍ ഇതുവരെ ഒന്നിച്ച് അഭിനയിക്കാന്‍ കഴിഞ്ഞിട്ടില്ല. തന്റെ ആഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഈ ഒരു ആഗ്രഹവും കൂടിയുണ്ടെന്നാണ് താരം ഇപ്പോള്‍ പറഞ്ഞിരിക്കുന്നത്. മങ്കാത്ത എന്ന ചിത്രത്തിന്റെ സംവിധായകനായ വെങ്കട്ട് പ്രഭുവുവിന് തന്നെയും നയന്‍സിനേയും നായികമാരാക്കി ഒരു ചിത്രം ചെയ്യണമെന്ന് ആഗ്രഹമുണ്ട്. വൈകാതെ ഇത് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും തൃഷ പറഞ്ഞു. ഇതിനിടയില്‍ […]
വിക്രമിനൊപ്പം അഭിനയിക്കണം: നിത്യ മേനന്
വിക്രം അത്ഭുതമെന്ന് നിത്യ മെനോന്‍. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥത എന്നെ ഞെട്ടിച്ചിട്ടുണ്ട്. ഓ.കെ കണ്മണി, കാഞ്ചന2 എന്നീ ചിത്രങ്ങളുടെ വിജയത്തിന്റെ സന്തോഷത്തിലാണ് നടി നിത്യ മേനന്. തെന്നിന്ത്യന്‍ താരം വിക്രമിന്റെ കൂടെ അഭിനയിക്കണമെന്നാണ് താരത്തിന്റെ ആഗ്രഹം. അടുത്തിടെ ഒരു അഭിമുഖത്തിനിടെയാണ് നിത്യ ഇക്കാര്യം പറഞ്ഞത്. തന്റെ പ്രൊഫഷനോട് അങ്ങേയറ്റം നീതി പുലര്‍ത്തുന്ന വ്യക്തിയാണ് വിക്രമെന്നും അദ്ദേഹമാണ് തന്റെ ഇഷ്ടപ്പെട്ട നടനെന്നും നിത്യ പറഞ്ഞു. അടുത്തതായി രുദ്രമ്മാദേവി എന്ന ചരിത്രവുമായി ബന്ധമുള്ള ചിത്രത്തില്‍ രാജ്ഞിയുടെ വേഷമാണ് നിത്യ അവതരിപ്പിക്കുന്നത്. […]