തെലുങ്കില്‍ സൂപ്പര്‍ഹിറ്റായ രാമണ്ണ മലയാളത്തില്‍ , ദിലീപ്‌ നായകന്‍

1923ല്‍ ഇറങ്ങിയ ഔര്‍ ഹോസ്‌പിറ്റാലിറ്റി എന്ന ഹോളിവുഡ്‌ ചിത്രത്തെ ആസ്‌പദമാക്കി തെലുങ്കില്‍ പുറത്തിറങ്ങിയ രാമണ്ണ ബോക്‌സ്‌ ഓഫീസ്‌ ഹിറ്റായിരുന്നു. ചിത്രത്തിന്റെ വിജയത്തെത്തുടര്‍ന്ന്‌ രാമണ്ണ കന്നഡയിയും ബംഗാളിയിലും റീമേക്ക്‌ ചെയ്‌തു. സണ്‍ ഓഫ്‌ സര്‍ദാര്‍ എന്ന പേരില്‍ ചിത്രം ഹിന്ദിയിലുമെത്തി. അജയ്‌ ദേവഗണായിരുന്നു നായകന്‍ . ഇത്രയേറെ പ്രദര്‍ശന വിജയം നേടിയ രാമണ്ണ മലയാളത്തിലേക്ക്‌ റീമേക്ക്‌ ചെയ്യുകയാണ്‌. ദിലീപ്‌ നായകനാവുന്ന ചിത്രത്തിന്റെ സംവിധായകന്‍ ജി എന്‍ കൃഷ്‌ണകുമാറാണ്‌. സിബി കെ. തോമസ്‌, ഉദയ കൃഷ്‌ണ ടീമാണ്‌ തിരക്കഥ […]

ജെ.സി. ഡാനിയല്‍ പുരസ്‌കാരം സംവിധായകന്‍ ശശികുമാറിന്‌

കേരള സര്‍ക്കാരിന്റെ 2012ലെ ജെ.സി. ഡാനിയല്‍ പുരസ്‌കാരത്തിന്‌ സംവിധായകന്‍ ശശികുമാര്‍ അര്‍ഹനായി. മലയാള സിനിമാ മേഖലയ്‌ക്ക്‌ സമ്മാനിച്ച സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ്‌ അവാര്‍ഡ്‌. ഒരു ലക്ഷം രൂപയും ശില്‍പവും പ്രശസ്‌തിപത്രവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. ജോണ്‍ എന്നാണ്‌ ശശികുമാറിന്റെ യഥാര്‍ത്ഥ പേര്‌. 145 ചിത്രങ്ങള്‍ സംവിധാനം ചെയ്‌തിട്ടുണ്ട്‌. അവയില്‍ മിക്കതും സൂപ്പര്‍ ഹിറ്റായിരുന്നു.

ഒരു പെണ്‍കുട്ടിയുടെ പ്രശ്‌നങ്ങളുമായി ബ്രേക്കിങ് ന്യൂസ് ലൈവ്

ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങള്‍മൂലം അവള്‍ വാര്‍ത്താപ്രാധാന്യം നേടുന്നു. ആപെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ കാവ്യാമാധവന്‍ നായികയാകുന്ന ബ്രേക്കിംങ്‌ ന്യൂസിലെ ഇതിവൃത്തം. ന്യൂസ് വാല്യു പ്രൊഡക്ഷന്‍സിനുവേണ്ടി രഞ്ജിത്കുമാര്‍ നിര്‍മിക്കുന്ന ‘ബ്രേക്കിങ് ന്യൂസ് ലൈവ്’ ഫിബ്രവരി 15ന് പ്രദര്‍ശനത്തിനെത്തുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുധീര്‍ അമ്പലപ്പാടാണ്. കാവ്യ മാധവന്‍, മൈഥിലി, വിനീത്, തിലകന്‍, മാമുക്കോയ, ദേവന്‍, അനൂപ് ചന്ദ്രന്‍, തലൈവാസല്‍ വിജയ്, ലക്ഷ്മി ശര്‍മ, സുകുമാരി, ഊര്‍മിള ഉണ്ണി, തെസ്‌നിഖാന്‍, സുബി തുടങ്ങിയവര്‍ വേഷമിടുന്നു. ഈ ചിത്രത്തിന്റെ […]

വിവാദത്തിന്റെ സെല്ലിലോയിഡില്‍ മറ്റൊരു സംസ്ഥാന പുരസ്‌കാരം, ജനപ്രിയ ജ്യൂറിയുടെ ജനപ്രിയ അവാര്‍ഡ്‌

പുരസ്‌കാരങ്ങള്‍ കിട്ടിയവര്‍ ചാനലുകളായ ചാനലുകളില്‍ നേരത്തകരുതിക്കൂട്ടിയ സന്തോഷങ്ങള്‍ പങ്ക്‌ വച്ചപ്പോള്‍, അതിനൊന്നും സാധിക്കാതെ, ഒരവാര്‍ഡും കിട്ടാതെ വന്നവര്‍ ശരിക്കും വിഷമിച്ചു. ഞാനൊക്കെ ഇരിക്കുമ്പോള്‍ അവരൊക്കെ അവാര്‍ഡ്‌ വാങ്ങിക്കാറായോ എന്നാണ്‌ ചിലരുടെ ഭാവം. എന്തായാലും സംസ്ഥാന അവാര്‍ഡ്‌ പ്രഖ്യാപിച്ചു. എല്ലാത്തവണത്തേയും പോലെ വിവാദവുമുണ്ടായി. അവാര്‍ഡ്‌ ചിത്രങ്ങളെന്ന്‌ മുദ്രകുത്തപ്പെട്ടിരുന്ന ചിത്രങ്ങള്‍ ഏറെ പിന്നിലായിപ്പോയി. പകരം ജനപ്രിയ ചിത്രങ്ങളും അതിലെ സംവിധായകരും ഒന്നാമതെത്തി. ചെര്‍മാനായ ഐ.വി. ശശി ഉള്‍പ്പെടെ സിബിമലയില്‍ തുടങ്ങി ജ്യൂറിയിലെ മിക്ക അംഗങ്ങളും ജനപ്രിയ സംവിധായകരും. അവിടെനിന്നും […]

അന്തിക്കാടുനിന്ന്‌ മറ്റൊരു സംവിധായകന്‍ കൂടി: ലക്കിസ്റ്റാര്‍സുമായി ദീപു അന്തിക്കാട്‌

മറ്റൊരു അന്തിക്കാടുകാരന്‍ കൂടി സംവിധാന മോഹവുമായി സിനിമയിലേക്ക്‌ എത്തുകയാണ്‌. പരസ്യ ചിത്രങ്ങളിലൂടെ വളരെയധികം ശ്രദ്ധ പിടിച്ചു പറ്റിയ ദീപു അന്തിക്കാടാണ്‌ കക്ഷി. പ്രശസ്‌ത സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ ചേട്ടന്റെ മകനായ ദീപു ജയറാം നായകനായ ലക്കിസ്റ്റാര്‍ എന്ന ചലച്ചിത്രത്തിലൂടെയാണ്‌ ബിഗ്‌ സ്‌ക്രീനില്‍ എത്തുന്നത്‌. മിലന്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രം മാര്‍ച്ച്‌ എട്ടിനാണ്‌ തീയറ്ററുകളില്‍ എത്തുന്നത്‌. രചനയാണ്‌ ലക്കിസ്റ്റാറിലെ നായിക. വ്യത്യസ്‌തങ്ങളായ നാനൂറോളം പരസ്യ ചിത്രങ്ങളുടെ സംവിധായകന്‍ എന്നതില്‍ നിന്നും ലഭിച്ച ആത്മ വിശ്വാസത്തിലാണ്‌ സിനിമയിലേക്ക്‌ എത്തിയതെന്ന്‌ ദീപു […]

സെക്കന്റ്‌ ഷോയുടെ സംവിധായകന്‍ കൂതറയുമായി വീണ്ടും എത്തുന്നു

ദുല്‍ഖര്‍ സല്‍മാന്‍ അരങ്ങേറ്റം കുറിച്ച സെക്കന്റ്‌ ഷോ എന്നചിത്രത്തിന്റെ സംവിധായകന്‍ ശ്രീനാഥ്‌ രാജേന്ദന്‍ പുതിയതായി ഒരുക്കുന്ന ചിത്രമാണ്‌ കൂതറ. വിനീത്‌ ശ്രീനിവാസന്‍,ആസിഫ്‌ അലി,സണ്ണിവെയിന്‍ എന്നിവരാണ്‌ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്‌.വിനി വിശ്വലാല്‍ തിരക്കഥയെഴുതുന്ന ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ലക്ഷദ്വീപാണ്‌. മമ്മൂട്ടിയുടെ മകന്റെ ആദ്യ സിനിമ എന്ന ലേപലിലായിരുന്നു സെക്കന്റ്‌ ഷോ പ്രദര്‍ശനത്തിന്‌ എത്തിയിരുന്നത്‌. പുതുമുഖ താരങ്ങളെ വച്ച്‌ എടുത്ത സിനിമയായിട്ടും ചിത്രം വന്‍ വിജയമായി. ദുല്‍ഖറിനെ കൂടാതെ സണ്ണി വെയിനും, ഗൗതമി നായരും സെക്കന്റ്‌ ഷോയിലൂടെ ആയിരുന്നു […]

മിടുക്കിയായത്‌ മതി, ടെലിവിഷന്‍ ഷോയില്‍ നിന്നും പിന്മാറത്തതിനാല്‍ റിമയ്‌ക്കെതിരെ വിലക്ക്‌

ചലച്ചിത്ര താരം റിമ കല്ലിങ്കലിനെതിരെ ഫിലിം ചേംബറിന്റെ വിലക്ക്‌. ടെലിവിഷന്‍ ഷോ അവതരിപ്പിക്കുന്നതിന്റെ പേരിലാണ്‌ വിലക്ക്‌. റിമ അഭിനയിച്ച സിനിമകളുമായി സഹകരിക്കില്ലെന്ന്‌ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. ടെലിവിഷന്‍ പരിപാടികളില്‍ നിന്നും പിന്മാറണമെന്ന്‌ നേരത്തെ താരങ്ങളോട്‌ ആവശ്യപ്പെട്ടിരുന്നു. ചിലര്‍ നിശ്ചിത സമയത്തിനുള്ളില്‍ പിന്മാറാമെന്ന്‌ കാണിച്ച്‌ കത്ത്‌ നല്‍കിയിരുന്നു. എന്നാല്‍ റിമ പ്രതികരിച്ചില്ലെന്നും ഫിലിം ചേംബര്‍ ഭാരവാഹികള്‍ പറഞ്ഞു. മെയ്‌ പതിനഞ്ചിനുള്ളില്‍ ടെലിവിഷന്‍ പരിപാടിയില്‍ നിന്നും പിന്മാറിയാല്‍ വിലക്ക്‌ നീക്കുമെന്നും ഫിലിം ചേംബര്‍ അറിയിച്ചു. ടെലിവിഷന്‍ പരിപാടിയില്‍ […]

തീയറ്ററുകള്‍ക്ക്‌ ഉത്സവ ലഹരി പകരാനായി ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്‍

സിദ്ധിഖ്‌ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്റെ അവസാനഘട്ട ചിത്രീകരണം ദുബായില്‍ നടന്നുവരുന്നു. രസകരമായ മുഹൂര്‍ത്തങ്ങളും ആരും പ്രതീക്ഷിക്കാത്ത വിധത്തിലുള്ള വഴിത്തിരിവുകളും ലേഡീസ്‌ ആന്‍ഡ്‌ ജെന്റില്‍മാന്റെ പ്രത്യേകതയാണ്‌. തികച്ചും നര്‍മ്മത്തിലൂടെയാണ്‌ സിദ്ദിഖ്‌ ഈ സിനിമയെടുത്തിരിക്കുന്നത്‌. ഒരിടവേളയ്‌ക്ക്‌ ശേഷമാണ്‌ മോഹന്‍ലാലും സിദ്ദിഖും ഒന്നിക്കുന്നത്‌. മോഹന്‍ലാല്‍ ചന്ദ്രമോഹനെ അവതരിപ്പിക്കുമ്പോള്‍ അനു, അച്ചു, ചിന്നു, ജ്യോതി എന്നിവരെ മീരാ ജാസ്‌മിന്‍, മംമ്‌താ മോഹന്‍ദാസ്‌, പത്മപ്രിയ, മിത്രാ കുര്യന്‍ എന്നിവര്‍ അവതരിപ്പിക്കുന്നു. ഒരു ഐ.ടി. കമ്പനി സാരഥി അനൂപ്‌ എന്ന കഥാപാത്രത്തെയാണ്‌ […]

ദുരൂഹതകള്‍ ബാക്കിയാക്കി അഞ്‌ജലി തിരിച്ചെത്തി, പോയത്‌ മാതൃ സഹോദരിയുടെ പീഡനം സഹിക്കവയ്യാതെ

അങ്ങനെ അഞ്‌ജലി തിരിച്ചെത്തി. ഏറെ ആകാംക്ഷകള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ശേഷമാണ്‌ പ്രശസ്‌ത തെന്നിന്ത്യന്‍ സിനിമാതാരം അഞ്‌ജലി തിരിച്ചെത്തിയത്‌. ഹൈദരാബാദിലെ ജൂബിലി ഹില്‍സ്‌ പോലീസ്‌ സ്റ്റേഷനില്‍ അഞ്‌ജലി നേരിട്ടെത്തുകയായിരുന്നു. അഞ്‌ജലിയെ പോലീസ്‌ ചോദ്യം ചെയ്യുകയാണ്‌. തിങ്കളാഴ്‌ച മുതലാണ്‌ അഞ്‌ജലിയെ കാണാതായത്‌. മാതൃ സഹോദരി ഭാരതീ ദേവിയുടെ പീഡനം സഹിക്ക വയ്യാതെയാണ്‌ നാടുവിട്ടതെന്നാണ്‌ അഞ്‌ജലി പറയുന്നത്‌. അവരെപ്പേടിച്ച്‌ ഒരു രഹസ്യ കേന്ദ്രത്തില്‍ അഭയം പ്രാപിക്കുകയായിരുന്നു. മലയാളം, തമിഴ്‌, തെലുങ്ക്‌ എന്നീ ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ അഭിനയിച്ച സൂപ്പര്‍ നടിയാണ്‌ അഞ്‌ജലി. മലയാളത്തില്‍ പയ്യന്‍ […]

മഞ്‌ജുവിന്‌ വിഷമം, സമയമായില്ല പോലും… മഞ്‌ജു വാര്യര്‍ ഉടന്‍ സിനിമയിലെത്തില്ല, ദിലീപാണോ തടസം?

മലയാളക്കര ഏറെ കൗതുകത്തോടെയാണ്‌ ആ വാര്‍ത്ത കേട്ടത്‌. മഞ്‌ജു വാര്യര്‍ വീണ്ടും സിനിമയിലെത്തുന്നു. അതും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ വാര്‍ത്ത കേരളവും കടന്നു. മഞ്‌ജുവിന്റെ പഴയ ആരാധകര്‍ ഉണര്‍ന്ന്‌ മഞ്‌ജുവിന്‌ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. എന്നാല്‍ മഞ്‌ജുവാകട്ടെ വാര്‍ത്ത നിഷേധിച്ചില്ലെന്നു മാത്രമല്ല സ്വന്തം ഫേസ്‌ബുക്കില്‍ പോലും ഷെയര്‍ ചെയ്‌തു. എല്ലാവരും സന്തോഷിച്ചു. കാരണം മലയാളികള്‍ക്ക്‌ അത്ര പ്രിയങ്കരിയാണ്‌ മഞ്‌ജു വാര്യറെ. സ്‌കൂള്‍ യുവജനോത്സവ പ്രതിഭയില്‍ നിന്നാണ്‌ മഞ്‌ജു വാര്യര്‍ സിനിമയിലെത്തുന്നത്‌. 1995 ല്‍ മോഹന്‍ […]