ഷാജി എന്‍.കരുണിന്റെ ഗാഥ എന്ന ചിത്രത്തില്‍ ജയറാം നായകനായേക്കും. ഏറെ ഇഷ്‌ടമുളള ചെണ്ടക്കാരന്റെ റോളിലാകും ജയറാം ഇതില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. തിരക്കഥ ചര്‍ച്ചകള്‍ പൂര്‍ത്തിയായലുടന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന്‌ ഷാജി എന്‍.കരുണ്‍ വ്യക്തമാക്കി.
ഷാജി എന്‍.കരുണിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഏറെ താത്‌പര്യമുണ്ടെന്ന്‌ ജയറാം നേരത്തെ പറഞ്ഞിരുന്നു.