2012ല്‍ മലയാള സിനിമയുടെ എണ്ണത്തില്‍ കുതിപ്പുണ്ടായെങ്കിലും എത്ര പ്രൊഡൂസര്‍മാര്‍ക്ക്‌ മുടക്കിയ കാശ്‌ കിട്ടി എന്നു ചോദിച്ചാല്‍ പതറും. എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും വിജയ പാതയില്‍ സഞ്ചരിക്കാനായത്‌ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക്‌ മാത്രമാണ്‌. അവതരണത്തിലും പ്രമേയത്തിലും ഏറെ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ്‌ മലയാള സിനിമയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. സൂപ്പര്‍ താരങ്ങളെ വെല്ലുന്ന വിജയവുമായി മലയാള ചിത്രങ്ങളുണ്ടായി. വിനീത്‌ ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത്‌ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.
 ന്യുജനറേഷനെന്ന ഓമനപ്പേരില്‍ ചില പരീക്ഷണങ്ങളും മലയാളികളറിഞ്ഞു. 22 ഫീമെയില്‍ കോട്ടയം, ടാ തടിയാ തുടങ്ങിയ ചിത്രങ്ങള്‍ പരീക്ഷണത്തില്‍ വിജയിച്ചു.
ഏറെ പ്രതീക്ഷയോടെയാണ്‌ മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തു വന്നത്‌. എന്നാല്‍ അവയൊന്നും വളരെയാരും ശ്രദ്ധിച്ചില്ല. കോബ്രയും, ജവാന്‍ വെള്ളിമലയുമൊക്കെ മറ്റു ചിത്രങ്ങളുടെ മുമ്പില്‍ തകര്‍ന്നടിഞ്ഞു. മോഹന്‍ലാലിന്‌ അല്ലറചില്ലറ പരിക്കു പറ്റിയെങ്കിലും റണ്‍ബേബി റണ്‍ പ്രേക്ഷകര്‍ക്ക്‌ വിരുന്നായി. മോഹന്‍ലാലിന്റെ ആറ്റുമണല്‍ പായിലെ ഗാനം മറ്റൊരു ഹിറ്റായി. ദിലീപിന്‌ നേട്ടമായി മായാമോഹിനി മാത്രമായി. ഏറെ കൊട്ടിഘോഷിക്കപ്പെട്ട മിസ്റ്റര്‍ മരുമകനെ മലയാളികള്‍ക്ക്‌ ദഹിച്ചില്ല.
ഫഹദ്‌ ഫാസിലും, ബിജുമേനോനും, കുഞ്ചാക്കോ ബോബനും നേട്ടം കൊയ്‌ത വര്‍ഷമാണ്‌ 2012.
അല്‍പം ഗ്ലാമറായി അഭിനയിച്ചെങ്കിലും രമ്യ നമ്പീശനെ ജനം ഇഷ്‌ടപ്പെട്ടു. രമ്യയിലെ ഗായികയെ മലയാളികള്‍ അതിലേറെ ഇഷ്‌ടപ്പെട്ടു.

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.