മലയാളക്കര ഏറെ കൗതുകത്തോടെയാണ്‌ ആ വാര്‍ത്ത കേട്ടത്‌. മഞ്‌ജു വാര്യര്‍ വീണ്ടും സിനിമയിലെത്തുന്നു. അതും സത്യന്‍ അന്തിക്കാടിന്റെ സിനിമയില്‍. സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെ വാര്‍ത്ത കേരളവും കടന്നു. മഞ്‌ജുവിന്റെ പഴയ ആരാധകര്‍ ഉണര്‍ന്ന്‌ മഞ്‌ജുവിന്‌ എല്ലാ ഭാവുകങ്ങളും നേര്‍ന്നു. എന്നാല്‍ മഞ്‌ജുവാകട്ടെ വാര്‍ത്ത നിഷേധിച്ചില്ലെന്നു മാത്രമല്ല സ്വന്തം ഫേസ്‌ബുക്കില്‍ പോലും ഷെയര്‍ ചെയ്‌തു. എല്ലാവരും സന്തോഷിച്ചു. കാരണം മലയാളികള്‍ക്ക്‌ അത്ര പ്രിയങ്കരിയാണ്‌ മഞ്‌ജു വാര്യറെ.
സ്‌കൂള്‍ യുവജനോത്സവ പ്രതിഭയില്‍ നിന്നാണ്‌ മഞ്‌ജു വാര്യര്‍ സിനിമയിലെത്തുന്നത്‌. 1995 ല്‍ മോഹന്‍ സംവിധാനം ചെയ്‌ത സാക്ഷ്യമായിരുന്നു ആദ്യ ചിത്രം. എങ്കിലും അടുത്ത വര്‍ഷം റിലീസായ സുന്ദര്‍ദാസിന്റെ സല്ലാപമാണ്‌ മഞ്‌ജുവിനെ മലയാളികള്‍ക്ക്‌ പ്രിയങ്കരമാക്കിയത്‌. തുടര്‍ന്ന്‌ ഈ പുഴയും കടന്ന്‌, കളിവീട്‌, കളിയാട്ടം, ആറാന്‍ തമ്പുരാന്‍, പ്രണയ വര്‍ണങ്ങള്‍, ദയ, കണ്ണെഴുതി പൊട്ടും തൊട്ട്‌, പത്രം വരെ 20 ചിത്രങ്ങള്‍. കണ്ണെഴുതി പൊട്ടും തൊട്ട്‌ എന്ന ചിത്രത്തിന്‌ ദേശീയതലത്തില്‍ പ്രത്യേക ജ്യൂറി പുരസ്‌കാരം നേടിയിരന്നു. 1996 ല്‍ ഈ പുഴയും കടന്ന്‌ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരവും നേടി.
മഞ്‌ജു വാര്യര്‍ സിനിമയില്‍ ജ്വലിച്ച്‌ നിന്നിരുന്ന സമയത്താണ്‌ ദിലീപുമായ്‌ അടുക്കുന്നതും വിവാഹം കഴിക്കുന്നതും. എല്ലാ മലയാള നടിമാരേയും പോലെ വിവാഹ ശേഷം മഞ്‌ജുവും സിനിമാ ജീവിതം ഉപേഷിച്ചു. മലയാളത്തിലെ എക്കാലത്തേയും മികച്ച നടിമാരില്‍ ഒരാളാണ്‌ മഞ്‌ജു വാര്യര്‍. അത്‌ കൊണ്ട്‌തന്നെ മഞ്‌ജു തിരിച്ചു വരണമെന്ന്‌ എല്ലാവരും ആഗ്രഹിച്ചു. ഇടയെക്കെപ്പഴോ മഞ്‌ജുവും ആഗ്രഹിച്ചു പോയി. അപ്പോഴൊക്കെ ദിലീപ്‌ ഇടപെട്ട്‌ മഞ്‌ജു ഉടന്‍ അഭിനയിക്കില്ലെന്നു പറഞ്ഞു.

വിവാഹശേഷം പലരും അഭിനയ രംഗത്ത്‌ തിരിച്ചെത്തിയിട്ടും തനിക്ക്‌ മാത്രം പറ്റാത്തതിനാല്‍ മഞ്‌ജു നിരാശയിലുമാണ്‌. ഇത്‌ ഇവരുടെ കുടുംബ ജീവിതത്തില്‍ പോലും വിള്ളലുണ്ടാക്കി. ഇരുവരും വേര്‍പിരിയലിന്റെ വക്കിലാണെന്ന വാര്‍ത്ത പോലും വന്നു. എങ്കിലും മകളെ ഓര്‍ത്ത്‌ സഹിച്ചു. ഇപ്പോള്‍ മകള്‍ കല്യാണി വളര്‍ന്നിട്ടു പോലും താന്‍ അഭിനയിക്കുന്നത്‌ ദിലീപിനിഷ്‌ടമല്ലെന്നാണ്‌ പറയുന്നത്‌.
ഈയൊരു സാഹചര്യത്തിലാണ്‌ മഞ്‌ജു വാര്യര്‍ സിനിമയിലെത്തുന്നു എന്ന വാര്‍ത്ത വന്നത്‌. ആര്‌ കൊടുത്ത വാര്‍ത്തയാണെങ്കിലും മഞ്‌ജു നിക്ഷേധിച്ചില്ല. എന്നാല്‍ സംവിധായകനായ സത്യന്‍ അന്തിക്കാട്‌ പറയുന്നത്‌ തന്റെ ഈ ചിത്രത്തില്‍ മഞ്‌ജുവല്ല നായികയെന്നാണ്‌. അതോടെ മഞ്‌ജുവിന്റെ സന്തോഷവും പോയി. ദിലപിന്‌ സന്തോഷമായോ എന്തോ!

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.