നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ കാണിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജിനേഷ് പിഎസ്. ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ നടിയുടെ ക്ലിപ്പ് കാണിച്ചുവെന്നാണ് കേരള കൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അസംബന്ധമാണെന്ന് ഡോ. ജിനേഷ് വ്യക്തമാക്കുന്നു.
ഫോറന്‍സിക് വിദഗ്ധര്‍ ജോലിയുടെ ഭാഗമായി പരിശോധിക്കേണ്ട ശരീര ഭാഗങ്ങളുടെ ചിത്രങ്ങള്‍ ക്ലാസില്‍ കാണിക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു ക്ലിപ്പ് കാണിച്ച് ക്ലാസെടുക്കുന്ന പതിവ് ഒരു മെഡിക്കല്‍ കോളജിലുമില്ല. വാദിയുടേയോ പ്രതിയുടേയോ പക്ഷം പിടിക്കുകയല്ല ഡോക്ടറുടെ ലക്ഷ്യം, പകരം പരിശോധനയിലൂടെ രൂപീകരിച്ച വിവരങ്ങള്‍ സത്യസന്ധമായി അവതരിപ്പികയാണ് ഡോക്ടര്‍ ചെയ്യേണ്ടത്.
ക്ലാസ്സില്‍ ദൃശ്യം കാണിച്ചിട്ടുണ്ടെങ്കില്‍ അത് കുറ്റകൃത്യമാണ്. മറിച്ചാണ് നടന്നിരിക്കുന്നതെങ്കില്‍ മാധ്യമത്തിനെതിരെ നടപടി എടുക്കണമെന്നും ഡോ. ജിനേഷ് തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
ഡോ. ജിനേഷ് പിഎസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേരളകൗമുദി റിപ്പോര്‍ട്ടര്‍ എം. എം. സുബൈറിനോടും കേരളകൗമുദി പത്രത്തോടുമാണ്,കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട് വളരെയധികം ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഭാഗമാണല്ലോ ഫൊറന്‍സിക് മെഡിസിന്‍. ആധുനിക വൈദ്യശാസ്ത്ര വിജ്ഞാനത്തെ നിയമ പാലനത്തിനായി ഉപയോഗിക്കുന്ന വിഭാഗമാണിത്.ഔദ്യോഗിക ജീവിതത്തില്‍ രോഗീ ചികിത്സയോടൊപ്പം തന്നെ നിയമപരമായ കടമകളുമുള്ള വ്യക്തികളുമാണ് ഡോക്ടര്‍മാര്‍. മനുഷ്യ ജീവന്റെ സംരക്ഷകരായതുകൊണ്ട് തന്നെ ഡോക്ടര്‍മാരുടെ സാമൂഹ്യമായ പ്രതിബദ്ധതയും ഉയര്‍ന്നതായിരിക്കണം. മെഡിക്കോലീഗല്‍ കേസുകളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കേണ്ടതും കോടതിയില്‍ മൊഴി നല്‍കേണ്ടതും ഒരു ഡോക്ടറുടെ കടമയാണ്. കോടതിയില്‍ ഡോക്ടര്‍ നിഷ്പക്ഷനും ശാസ്ത്രത്തിന്റെ വക്താവുമായിരിക്കണം. വാദിയുടേയോ പ്രതിയുടേയോ പക്ഷം പിടിക്കുകയല്ല ഡോക്ടറുടെ ലക്ഷ്യം, പകരം പരിശോധനയിലൂടെ രൂപീകരിച്ച വിവരങ്ങള്‍ സത്യസന്ധമായി അവതരിപ്പികയാണ് ഡോക്ടര്‍ ചെയ്യേണ്ടത്.
പ്രായോഗികമായ ചുമതലകള്‍ ഒന്ന് വ്യക്തമാക്കാം എന്നുകരുതുന്നു. പോസ്റ്റ് മോര്‍ട്ടം പരിശോധനകള്‍ നടത്തുക, അതിന്റെ റിപ്പോര്‍ട്ട് കോടതിക്കും അന്വേഷ ഉദ്യോഗസ്ഥനും അയക്കുക, കോടതിയില്‍ മൊഴി നല്‍കുക, പോസ്റ്റ് മോര്‍ട്ടം ചെയ്യുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടിരിക്കുന്നതും ഡോക്ടര്‍ക്ക് ആവശ്യമെന്ന് തോന്നുന്നതുമായ സാംപിളുകള്‍ കൂടുതല്‍ പരിശോധനക്കായി ശേഖരിച്ചയക്കുക, പോസ്റ്റ് മോര്‍ട്ടം പരിശോധന അല്ലാതയുള്ള മെഡിക്കോലീഗല്‍ ജോലികള്‍ ചെയ്യുക, അവയുടെ സര്‍ട്ടിഫിക്കറ്റുകളും അന്വേഷണ ഉദ്യോഗസ്ഥനെയും കോടതിയെയും അറിയിക്കുക അങ്ങിനെ നീളുന്നു നിയമ പരമായ കടമകള്‍.
ഇതിന് തുല്യമോ ഇതിലും പ്രാധാന്യം ഉള്ളതുമായതോ ആയ ഒരു കടമകൂടിയുണ്ട് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗം ഡോക്ടര്‍മാര്‍ക്ക്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അധ്യയനം ആണത്. രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങളെല്ലാം പഠിപ്പിച്ചുകൊടുക്കേണ്ട ചുമതല വിഭാഗത്തിനാണ്. അങ്ങിനെ പഠിപ്പിക്കേണ്ട വിഷയങ്ങളില്‍ ഒന്നാണ് സെക്ഷ്വല്‍ ഒഫന്‍സുകള്‍.റേപ്പ്, അനുബന്ധ ഇന്ത്യന്‍ ശിക്ഷാ നിയമങ്ങള്‍ {Sec 375, 376, 376A – E, 228A, 497 of IPC; Sec 157, 164A, 26a, 327 (2)&(3), 53, 53A, 54 of CrPC; Sec 114A of IEA etc}, ഇരയായ ആളുടെ വൈദ്യപരിശോധന, പരിശോധനക്കാവശ്യമായ സാമ്പിളുകള്‍ എങ്ങനെ ശേഖരിക്കണം, കുറ്റാരോപിതനായ ആളുടെ വൈദ്യപരിശോധന, ആവശ്യമായ സാംപിള്‍ ശേഖരണം,POCSO എന്നിവ മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ പഠിപ്പിക്കേണ്ടത് ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തിന്റെ കടമയാണ്. ഇതുകൂടാതെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനങ്ങളെ കുറിച്ചും (Sec 377 of IPC) ഇരയായ ആളുടെ വൈദ്യപരിശോധന, പരിശോധനക്കാവശ്യമായ സാമ്പിളുകള്‍ എങ്ങനെ ശേഖരിക്കണം, കുറ്റാരോപിതനായ ആളുടെ വൈദ്യപരിശോധന, ആവശ്യമായ സാംപിള്‍ ശേഖരണം എന്നിവയെ കുറിച്ചും പഠിപ്പിക്കേണ്ടത് വിഭാഗത്തിന്റെ ചുമതലയാണ്.
ഞാന്‍ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ എത്തിപ്പെട്ടിട്ട് ആറ് വര്‍ഷം കഴിഞ്ഞു. ഇന്നേവരെ ഈ കുറ്റകൃത്യങ്ങളുടെ വീഡിയോ ഉപയോഗിച്ചെടുക്കുന്ന ഒരു ക്ലാസ് ഞാന്‍ കേട്ടിട്ടില്ല, കണ്ടിട്ടില്ല. കൃത്യങ്ങളുടെ ചിത്രങ്ങള്‍ പോലും പ്രദര്‍ശിപ്പിക്കില്ല. മെഡിക്കല്‍ സംബന്ധമായ ചിത്രങ്ങള്‍ മാത്രമേ കാണിക്കുകയുള്ളൂ. അതും പുസ്തകങ്ങളില്‍ ഉള്ളത് മാത്രം. ഉദാഹരണമായി ജനനേന്ദ്രിയത്തിലെ പരിക്കുകള്‍ എന്തൊക്കെ, എങ്ങിനെ അവിടെ നിന്നും അന്വേഷണത്തിനാവശ്യമായ സാമ്പിളുകള്‍ ശേഖരിക്കണം എന്നൊക്കെ ചിത്രങ്ങളില്‍ കാണിച്ചേക്കാം, അത്ര മാത്രം. ആ ഭാഗത്തിന്റെ ചിത്രങ്ങള്‍ മാത്രം. ഫൊറന്‍സിക് മെഡിസിന്‍ എന്നതിന് പകരം പലപ്പോഴും മാധ്യമങ്ങളിലടക്കം ഉപയോഗിക്കപ്പെടുന്ന വാക്കാണ് ഫൊറന്‍സിക് സയന്‍സ്. തിരിച്ചു ഫൊറന്‍സിക് സയന്‍സിന് പകരം ഫൊറന്‍സിക് മെഡിസിന്‍ എന്ന വാക്കും തെറ്റായി ഉപയോചിച്ചുകാണാറുണ്ട്.
നിയമ പാലനത്തിനായി സയന്‍സിന്റെ അറിവുകള്‍ പ്രയോജനപ്പെടുത്തുന്ന ബൃഹത്തായ ശാസ്ത്ര ശാഖയാണ് ഫൊറന്‍സിക് സയന്‍സ്. ഊര്‍ജ്ജതന്ത്രം, രസതന്ത്രം, സസ്യശാസ്ത്രം തുടങ്ങിയ വിവിധ ശാസ്തങ്ങളിലെ അറിവുകള്‍ നിയമ പാലനത്തിനായുപയോഗിക്കുന്നു.Forensic Linguistics, Forensic Geology, Forensic Ballistics, Forensic DNA analysis, Forensic Entomology, Cyber Forensics തുടങ്ങിയവ ഉപവിഭാഗങ്ങളാണ്. എംബിബിഎസിന് ശേഷം ഫൊറന്‍സിക് മെഡിസിനില്‍ ബിരുദാനന്തര ബിരുദം നേടിയ ഡോക്ടര്‍മാരാണ് ഫൊറന്‍സിക് സര്‍ജന്‍മാര്‍. വിവിധ സയന്‍സ് വിഷയങ്ങളില്‍ ഉന്നത വിദ്യാഭ്യാസം നേടിയ ശേഷം ഫൊറന്‍സിക് ലബോറട്ടറികളില്‍ വിദഗ്ദ്ധ പരിശീലനം നേടിയവരാണ് ഫൊറന്‍സിക് സയന്റിസ്റ്റുകള്‍.
 

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.