ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന ചില സംഭവങ്ങള്‍മൂലം അവള്‍ വാര്‍ത്താപ്രാധാന്യം നേടുന്നു. ആപെണ്‍കുട്ടിയുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ്‌ കാവ്യാമാധവന്‍ നായികയാകുന്ന ബ്രേക്കിംങ്‌ ന്യൂസിലെ ഇതിവൃത്തം.
ന്യൂസ് വാല്യു പ്രൊഡക്ഷന്‍സിനുവേണ്ടി രഞ്ജിത്കുമാര്‍ നിര്‍മിക്കുന്ന ‘ബ്രേക്കിങ് ന്യൂസ് ലൈവ്’ ഫിബ്രവരി 15ന് പ്രദര്‍ശനത്തിനെത്തുന്നു. ഈ ചിത്രം സംവിധാനം ചെയ്യുന്നത് സുധീര്‍ അമ്പലപ്പാടാണ്. കാവ്യ മാധവന്‍, മൈഥിലി, വിനീത്, തിലകന്‍, മാമുക്കോയ, ദേവന്‍, അനൂപ് ചന്ദ്രന്‍, തലൈവാസല്‍ വിജയ്, ലക്ഷ്മി ശര്‍മ, സുകുമാരി, ഊര്‍മിള ഉണ്ണി, തെസ്‌നിഖാന്‍, സുബി തുടങ്ങിയവര്‍ വേഷമിടുന്നു. ഈ ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് കിഷോറും സംവിധായകനും ചേര്‍ന്നാണ്. ഛായാഗ്രഹണം: മുരളി കൃഷ്ണന്‍, ഗാനങ്ങള്‍ : പ്രേമദാസ് ഇരുവള്ളൂര്‍, സംഗീതം: മോഹന്‍ സിത്താര.

Added by

Team Lyricstaal

SHARE

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.