ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രം ഹിന്ദിയിലേക്ക്‌ റീ മേക്ക്‌ ചെയ്യാനൊരുങ്ങുന്നു. ഒരിടവേളക്ക്‌ ശേഷം പൃഥ്വിരാജിന്‌ ഹിറ്റ്‌ നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. പൃഥ്വിരാജ്‌ അതേവേഷത്തിലായിരിക്കും അഭിനയിക്കുക. 
ഹിന്ദി ചിത്രത്തില്‍ അമിതാഭ്‌ ബച്ചനെക്കൂടി അഭിനയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പൃഥ്വിരാജും കൂട്ടരും. മലയാളത്തില്‍ പ്രതാപ്‌ പോത്തന്‍ അഭിനയിച്ച വേഷമാണ്‌ അമിതാഭ്‌ ബച്ചനായി മാറ്റിവച്ചിരിക്കുന്നത്‌.