പരസ്യരംഗത്തെ ശക്തരായ അന്തിക്കാട്‌ സഹോദരന്‍മാരുടെ ( ഷാഹു അന്തിക്കാട്‌,ഷിബു അന്തിക്കാട്‌,ദീപു അന്തിക്കാട്‌ ) സിനിമ സ്വപ്‌നങ്ങള്‍ പൂവണിയുന്നു. ജയറാമിനെ നായനായി ഉദ്ദേശിക്കുന്ന സിനിമയില്‍ ടെലിവിഷന്‍ അവതാരക രചന നാരായണന്‍കുട്ടി പ്രധാന സ്‌ത്രീവേഷം ചെയ്യും. ആക്ഷേപ ഹാസ്യമാണ്‌ സിനിമയുടെ വിഷയം. ദീപു അന്തിക്കാടിന്റേതാണ്‌ കഥ.രതീഷ്‌ വേഗയാണ്‌ സംഗീത സംവിധാനം. അതേസമയം സിനിമ ചെയ്യുന്നുണ്ടങ്കിലും പരസ്യരംഗത്ത്‌ തുടരുമെന്നും മൂവരും വ്യക്തമാക്കി. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അനന്തിരവരാണിവര്‍. ഇവരുടെ ജോയി ആലുക്കാസ്‌,ജോസ്‌ ആലുക്കാസ്‌ പരസ്യചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്‌.