മറ്റൊരു സിനിമാ താരം കൂടി ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍

മറ്റൊരു സിനിമാ താരം കൂടി വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അസമീസ് നടിയും ഗായികയുമായ ബിദിഷ ബെസ്ബറുവയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗുരുഗ്രാമിലെ സുശാന്ത് ലോകിലെ വീട്ടില്‍ ജീവനൊടുക്കിയ നിലയിലാണ് ബിദിഷയെ കണ്ടെത്തിയത്. ആത്മഹത്യയുടെ കാരണം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ കുടുംബ ജീവിതത്തിലെ താളപ്പിഴകളാണ് നടി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന് കുടുംബം വെളിപ്പെടുത്തി. ബിദിഷയുടെ കുടുംബ ജീവിതത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നെന്ന് കുടുംബാംഗങ്ങള്‍ വെളിപ്പെടുത്തി. കുടുംബത്തിന്റെ വെളിപ്പെടുത്തലില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

നടിയുടെ ദൃശ്യങ്ങള്‍ കാണിച്ചിട്ടുണ്ടെങ്കില്‍ അത് കുറ്റകൃത്യമാണ്, ഒരു ഫോറന്‍സിക് വിദഗ്ധന്റെ വെളിപ്പെടുത്തല്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ നടിയുടെ ദൃശ്യങ്ങള്‍ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ത്ഥികളെ കാണിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിച്ച് ഫോറന്‍സിക് വിദഗ്ധന്‍ ഡോ. ജിനേഷ് പിഎസ്. ക്ലാസിന്റെ ഭാഗമായി വിദ്യാര്‍ത്ഥികളെ നടിയുടെ ക്ലിപ്പ് കാണിച്ചുവെന്നാണ് കേരള കൗമുദി പത്രം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഈ വാര്‍ത്ത തികച്ചും അസംബന്ധമാണെന്ന് ഡോ. ജിനേഷ് വ്യക്തമാക്കുന്നു. ഫോറന്‍സിക് വിദഗ്ധര്‍ ജോലിയുടെ ഭാഗമായി പരിശോധിക്കേണ്ട ശരീര ഭാഗങ്ങളുടെ ചിത്രങ്ങള്‍ ക്ലാസില്‍ കാണിക്കാറുണ്ട്. എന്നാല്‍ ഇത്തരമൊരു ക്ലിപ്പ് കാണിച്ച് ക്ലാസെടുക്കുന്ന പതിവ് ഒരു മെഡിക്കല്‍ കോളജിലുമില്ല. വാദിയുടേയോ […]

സംവൃത ഇനി വീട്ടമ്മയുടെ റോളില്‍

പ്രശസ്‌ത മലയാള താരം സംവൃതാ സുനില്‍ വിവാഹത്തോടെ സിനിമയില്‍ നിന്നും താത്‌കാലികമായി വിടപറയുകയാണ്‌. മലയാളിത്തമുള്ള മറ്റൊരു നായികകൂടി അങ്ങനെ വിടപറയുകയാണ്‌. എട്ടുവര്‍ഷക്കാലം കൊണ്ട്‌ മലയാള സിനിമയില്‍ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തിരുന്നു സംവൃത. 2004ലെ ലാല്‍ജോസിന്റെ രസികന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംവൃത സിനിമയിലെത്തിയത്‌. ആദ്യമൊക്കെ സിനിമയെ നന്നായി കണ്ടില്ല. അതുകൊണ്ടുതന്നെ ഇടയ്‌ക്കല്‍പം മങ്ങലും ഏറ്റു. എന്നാല്‍ ക്രമേണ അപാകതകള്‍ മനസ്സിലാക്കുകയും സ്വപ്രയത്‌നത്തിലൂടെ തിരിച്ചു വരികയും ചെയ്‌തു. അതോടെ കൂടുതല്‍ ശക്തമായ കഥാപാത്രങ്ങള്‍ ലഭിച്ചു. വാസ്‌തവം, ചോക്ലേറ്റ്‌, […]

മമ്മൂട്ടിയുടെ സഹോദരനായി ധനുഷ്‌ മലയാളത്തില്‍

മള്‍ട്ടിസ്റ്റാര്‍ ചിത്രമായ കമ്മത്ത് & കമ്മത്തിലൂടെ ധനുഷ് മലയാളത്തിലേക്കെത്തുന്നു. കമ്മത്ത് സഹോദരന്മാരായി മമ്മൂട്ടിയും ദിലീപും അഭിനയിക്കുന്ന ചിത്രത്തില്‍ അതിഥി താരമായാണ് ധനുഷ് എത്തുന്നത്. അതും സൂപ്പര്‍താരമായി തന്നെ. കേരളത്തിലെമ്പാടുമുള്ള പ്രമുഖ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥരാണ് കമ്മത്ത് സഹോദരന്മാര്‍. ഇവരുടെ പുതിയ ഹോട്ടലിന്റെ ഉദ്ഘാടനത്തിനെത്തുന്ന സൂപ്പര്‍താരമായാണ് ധനുഷ് വേഷമിടുന്നത്. രാജ രാജ കമ്മത്ത് എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. അനിയന്‍ ദേവരാജ് കമ്മത്തായി ദിലീപും എത്തും.ചിത്രത്തില്‍ കമ്മത്ത് സഹോദരന്മാര്‍ സംസാരിക്കുന്നത് കൊങ്കിണി-മലയാളം ശൈലിയിലാണ്. റിമാ കല്ലിങ്കലും കാര്‍ത്തികയുമാണ് നായികമാര്‍. […]

അയാളും ഞാനും തമ്മില്‍ ഹിന്ദിയിലേക്ക്‌

ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രം ഹിന്ദിയിലേക്ക്‌ റീ മേക്ക്‌ ചെയ്യാനൊരുങ്ങുന്നു. ഒരിടവേളക്ക്‌ ശേഷം പൃഥ്വിരാജിന്‌ ഹിറ്റ്‌ നേടിക്കൊടുത്ത ചിത്രം കൂടിയാണിത്. പൃഥ്വിരാജ്‌ അതേവേഷത്തിലായിരിക്കും അഭിനയിക്കുക.  ഹിന്ദി ചിത്രത്തില്‍ അമിതാഭ്‌ ബച്ചനെക്കൂടി അഭിനയിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പൃഥ്വിരാജും കൂട്ടരും. മലയാളത്തില്‍ പ്രതാപ്‌ പോത്തന്‍ അഭിനയിച്ച വേഷമാണ്‌ അമിതാഭ്‌ ബച്ചനായി മാറ്റിവച്ചിരിക്കുന്നത്‌.

ഷാജിയുടെ നായകനായി ജയറാം

  ഷാജി എന്‍.കരുണിന്റെ ഗാഥ എന്ന ചിത്രത്തില്‍ ജയറാം നായകനായേക്കും. ഏറെ ഇഷ്‌ടമുളള ചെണ്ടക്കാരന്റെ റോളിലാകും ജയറാം ഇതില്‍ പ്രത്യക്ഷപ്പെടുക. ചിത്രത്തിലെ ഗാനങ്ങള്‍ ചിട്ടപ്പെടുത്തിക്കഴിഞ്ഞു. തിരക്കഥ ചര്‍ച്ചകള്‍ പൂര്‍ത്തിയായലുടന്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്ന്‌ ഷാജി എന്‍.കരുണ്‍ വ്യക്തമാക്കി. ഷാജി എന്‍.കരുണിന്റെ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ ഏറെ താത്‌പര്യമുണ്ടെന്ന്‌ ജയറാം നേരത്തെ പറഞ്ഞിരുന്നു. 

അന്തിക്കാട്‌ സഹോദരന്‍മാര്‍ സിനിമാരംഗത്തേക്ക്‌

പരസ്യരംഗത്തെ ശക്തരായ അന്തിക്കാട്‌ സഹോദരന്‍മാരുടെ ( ഷാഹു അന്തിക്കാട്‌,ഷിബു അന്തിക്കാട്‌,ദീപു അന്തിക്കാട്‌ ) സിനിമ സ്വപ്‌നങ്ങള്‍ പൂവണിയുന്നു. ജയറാമിനെ നായനായി ഉദ്ദേശിക്കുന്ന സിനിമയില്‍ ടെലിവിഷന്‍ അവതാരക രചന നാരായണന്‍കുട്ടി പ്രധാന സ്‌ത്രീവേഷം ചെയ്യും. ആക്ഷേപ ഹാസ്യമാണ്‌ സിനിമയുടെ വിഷയം. ദീപു അന്തിക്കാടിന്റേതാണ്‌ കഥ.രതീഷ്‌ വേഗയാണ്‌ സംഗീത സംവിധാനം. അതേസമയം സിനിമ ചെയ്യുന്നുണ്ടങ്കിലും പരസ്യരംഗത്ത്‌ തുടരുമെന്നും മൂവരും വ്യക്തമാക്കി. സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ അനന്തിരവരാണിവര്‍. ഇവരുടെ ജോയി ആലുക്കാസ്‌,ജോസ്‌ ആലുക്കാസ്‌ പരസ്യചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്‌.

മലയാള സിനിമ പുതുവഴിയില്‍ 126 ചിത്രങ്ങള്‍ , വിജയിച്ചത്‌ വിരലിലെണ്ണാവുന്നത്‌

2012ല്‍ മലയാള സിനിമയുടെ എണ്ണത്തില്‍ കുതിപ്പുണ്ടായെങ്കിലും എത്ര പ്രൊഡൂസര്‍മാര്‍ക്ക്‌ മുടക്കിയ കാശ്‌ കിട്ടി എന്നു ചോദിച്ചാല്‍ പതറും. എണ്ണത്തില്‍ കൂടുതലുണ്ടെങ്കിലും വിജയ പാതയില്‍ സഞ്ചരിക്കാനായത്‌ വിരലിലെണ്ണാവുന്ന ചിത്രങ്ങള്‍ക്ക്‌ മാത്രമാണ്‌. അവതരണത്തിലും പ്രമേയത്തിലും ഏറെ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിച്ചു എന്നതാണ്‌ മലയാള സിനിമയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം. സൂപ്പര്‍ താരങ്ങളെ വെല്ലുന്ന വിജയവുമായി മലയാള ചിത്രങ്ങളുണ്ടായി. വിനീത്‌ ശ്രീനിവാസന്‍ ഒരുക്കിയ തട്ടത്തിന്‍ മറയത്ത്‌ ജനങ്ങള്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു.  ന്യുജനറേഷനെന്ന ഓമനപ്പേരില്‍ ചില പരീക്ഷണങ്ങളും മലയാളികളറിഞ്ഞു. 22 ഫീമെയില്‍ […]

അച്ചന്മാരെ അവഹേളിച്ചതിന്റെ പേരില്‍ കുഞ്ചാക്കോബോബനും, ബിജുമേനോനും കോടതി കയറും

റോമന്‍സ് എന്ന ചിത്രത്തില്‍ വികാരിയച്ചന്മാരായി വേഷമിട്ട ബിജു മേനോനും കുഞ്ചാക്കോ ബോബനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കത്തോലിക്കാ സഭയെ അവഹേളിച്ചു എന്ന പരാതിയില്‍ ചങ്ങനാശ്ശേരി കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ബോബന്‍ സാമുവലാണ് ചിത്രത്തിന്റെ സംവിധായകന്‍.

കമല്‍ ചിത്രമായ സെല്ലുലോയ്‌ഡിന്റെ വിലക്ക്‌ മാറി, 15ന്‌ ചിത്രം റിലീസ്‌ ചെയ്യും

സംവിധായകന്‍ കമലിന്റെ പുതിയ ചിത്രമായ സെല്ലുലോയ്ഡിന് വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. സിനിമാ സമരം നടന്നതിനിടെ കമല്‍ സ്വപ്നസഞ്ചാരി എന്ന സിനിമ റിലീസ് ചെയ്തതുമായി ബന്ധപ്പെട്ടാണ് വിലക്കിന് കാരണം. സ്വപ്നസഞ്ചാരിക്ക് ശേഷം കമല്‍ ഒരുക്കുന്ന ചിത്രമെന്ന നിലയിലാണ് വിതരണക്കാരുടെ സംഘടന വിലക്ക് പ്രഖ്യാപിച്ചത്.  നിര്‍മാതാക്കളുടെയും വിതരണക്കാരുടെയും സംഘടനകള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. 15ന്‌ സെല്ലുലോയ്ഡ് റിലീസ് ചെയ്യും. മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റെ സംഘര്‍ഷഭരിതങ്ങളായ ജീവിത മുഹൂര്‍ത്തങ്ങളുടെ പശ്ചാത്തലത്തില്‍ കമല്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത […]